മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം.. രോഗാവസ്ഥയിലും നിരാഹാരം തുടർന്ന് രൂപേഷ്…

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോഗ്യ നില വഷളായതിന് പിന്നാലെ രൂപേഷിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂപേഷ് നിരാഹാര സമരത്തില്‍ ആയിരുന്നു. ജയില്‍ ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് രൂപേഷിനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റിയത്.ആരോഗ്യനില മോശമായിട്ടും രൂപേഷ് നിരാഹാര സമരം തുടുരകയാണ്.

തന്റെ ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന നോവലിന് പ്രസിദ്ധീകരണ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് രൂപേഷ് നിരാഹാരം ആരംഭിച്ചത്. ജയില്‍ വകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് രൂപേഷ് നിരാഹാരം തുടങ്ങിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന രൂപേഷിന്റെ രണ്ടാത്തെ നോവലാണ് ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍.

Related Articles

Back to top button