മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.. മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു…

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. രൂപേഷിന്റെ പുസ്തകം പ്രസിദ്ധീകരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കുടുംബത്തിന് ലഭിച്ചു. മഞ്ഞപ്പിത്തം ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് രൂപേഷ്.

മുഖ്യമന്ത്രിയുടെ ഉറപ്പും, ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് നിരാഹാര സമരം അവസാനിപ്പിച്ചത്. പുസ്തകം പ്രസിദ്ധീകരിക്കാൻ തടസ്സമില്ലെന്ന വിവരം ജയിൽ വകുപ്പും കുടുംബത്തെ അറിയിച്ചു. കുടുംബവുമായി രൂപേഷ് വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയും ചെയ്തു. ‘ബന്ദിതരുടെ ഓർമ്മകൾ’ എന്ന നോവലിന് പ്രസിദ്ധീകരണാനുമതി നിഷേധിച്ചതിനെ തുടർന്നാണ് രൂപേഷ് നിരാഹാര സമരം ആരംഭിച്ചത്.

പുസ്തകത്തിൽ കവി കെ സച്ചിദാനന്ദൻ അടക്കമുള്ള മുതിർന്ന സാംസ്കാരിക പ്രവർത്തകർ ഉൾപ്പടെ ഒപ്പിട്ടതിനാൽ പുസ്തകം പ്രസിദ്ധീകരിക്കാൻ അനുമതി തേടി രൂപേഷ് പ്രത്യേക നിവേദനവും മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പുസ്തകം പ്രസിദ്ധീകരിക്കാൻ അനുവദിക്കാതായതോടെയാണ് പ്രതിഷേധ സൂചകമായി നിരാഹാര സമരത്തിലേക്ക് രൂപേഷ് കടന്നത്. നോവലിൽ ജയിൽ, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുസ്തകത്തിന് അനുമതി നൽകാതിരുന്നത്.

Related Articles

Back to top button