ആഗ്രഹങ്ങൾ പലർക്കും കാണും തീരുമാനം ഒന്നേ ഉണ്ടാകു; ദീപ്തിയുടെ ആരോപണങ്ങൾ തള്ളി ഡൊമിനിക് പ്രസന്റേഷൻ

കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ വിവാദത്തിൽ ദീപ്തി മേരി വർഗീസിന്‍റെ ആരോപണങ്ങൾ തള്ളി എറണാകുളം ജില്ലാ യുഡിഎഫ് ചെയർമാൻ ഡോമിനിക് പ്രസന്റേഷൻ. ആഗ്രഹങ്ങൾ പലർക്കും കാണും തീരുമാനം ഒന്നേ ഉണ്ടാകുവെന്ന് ഡോമിനിക് പ്രസന്റേഷൻ വ്യക്തമാക്കി. കെപിസിസി മാനദണ്ഡങ്ങൾ പാലിച്ചാണ് മേയറെ തിരഞ്ഞെടുത്തതെന്നും കൗൺസിലർമാരുടെ പിന്തുണയാണ് തീരുമാനത്തിൽ നിർണായകമായതെന്നും അദ്ദേഹം പറഞ്ഞു. കോർ കമ്മിറ്റി കൂടിതന്നെയാണ് തീരുമാനം എടുത്തത്. കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ കോർ കമ്മിറ്റിയിൽ പങ്കെടുത്തില്ലയെന്നും പങ്കെടുത്തിരുന്നെങ്കിൽ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമായിരുന്നുവെന്നും ഡോമിനിക് പറഞ്ഞു. മികച്ച വിജയത്തിൽ ഒരു കല്ലുകടി പോലെയായി വിവാദങ്ങളെന്നും എല്ലാവരുടെയും അഭിപ്രായത്തിലാണ് തീരുമാനം എടുത്തതെന്നും തീരുമാനത്തെ എല്ലാവരും അംഗീകരിച്ചുവെന്നും ഡോമിനിക് പ്രസന്റേഷൻ പ്രതികരിച്ചു.




