സിപിഐയെ വെട്ടിലാക്കി നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു…

സിപിഐയെ വെട്ടിലാക്കി നിരവധി പ്രാദേശിക നേതാക്കൾ ബിജെപിയിൽ ചേർന്നു. സിപിഐ നടത്തറ ബ്രാഞ്ച് സെക്രട്ടറി അടക്കം ഭൂരിപക്ഷം പ്രവർത്തകരുമാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപി പങ്കെടുത്ത ചടങ്ങിലാണ് ഇവർ ബിജെപി അം​ഗത്വം സ്വീകരിച്ചത്.

സിപിഐ ബ്രാഞ്ച് സെക്രട്ടറിയും നടത്തറ ലോക്കൽ കമ്മിറ്റി അംഗവുമായ ഓമന ഭാഗ്യനാഥ്‌, സിപിഐ ബ്രാഞ്ച് അംഗം നടത്തറ, എഐവൈഎഫ് നടത്തറ യൂണിറ്റ് പ്രസിഡന്റുമായ ഭവ്യ ബിജോയ്‌, നടത്തറ ജോയിന്റ് സെക്രട്ടറിയും ബ്രാഞ്ച് കമ്മിറ്റി അംഗവുമായ നിഷ രാജൻ, എഐഎസ്എഫ് തൃശൂർ ജില്ലാ കമ്മിറ്റി അംഗം രഹന രാജൻ, സിപിഐ ഒല്ലൂർ മുൻ ലോക്കൽ കമ്മിറ്റി അംഗം ശശി പുല്ലത്തറ, സിപിഐ ഒല്ലൂർ മുൻ ബ്രാഞ്ച് കമ്മിറ്റി അംഗം ഷീജ ശശി, രാഹുൽ രാജേന്ദ്രൻ, വിബിത രാഹുൽ, എൽസി ജോസഫ്, തങ്കമ്മ, ജാൻസി മനു, രാഹുൽ രാജേന്ദ്രൻ എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

Related Articles

Back to top button