കൈകാട്ടി നിർത്തിയില്ല…കാറിനെ പിന്തുടർന്ന് പൊലീസ്…മണ്ണാർക്കാട് കഞ്ചാവുമായി രണ്ടു പേർ പിടിയിൽ…
മണ്ണാർക്കാട് 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേരെ പൊലീസ് പിടികൂടി. തൃശൂ൪ സ്വദേശി അരുൺ, മലപ്പുറം സ്വദേശി അയ്യൂബ് എന്നിവരാണ് പിടിയിലായത്. പൊലീസിനും ഡാൻസാഫിനും ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാവിലെ മുതൽ വാഹന പരിശോധന തുടങ്ങിയിരുന്നു. മണ്ണാ൪ക്കാട് അരക്കുറുശ്ശി ബൈപ്പാസിൽ നടന്ന പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും രണ്ടു കാറുകൾ നി൪ത്താതെ പോയിരുന്നു. പിന്നാലെ പൊലീസും കാറിനെ പിന്തുട൪ന്നു. പൊലീസിനെ കണ്ടതോടെ കാ൪ നി൪ത്തി ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പിടികൂടിയത്.