മാന്നാര്‍ ജയന്തി വധകേസ്, പ്രതിയായ ഭർത്താവ് കുറ്റക്കാരൻ…. ശിക്ഷ 7ന്…..

മാവേലിക്കര- മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തി (39) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് കുട്ടിക്കൃഷ്ണന് (60) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ഇയാൾക്കുള്ള ശിക്ഷ മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്ന് ജഡ്ജി വി.ജി ശ്രീദേവി 7ന് വിധിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് കൊലപാതകം, മൃതദേഹത്തോടുള്ള അനാദരവ് എന്നീ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്.
2004 ഏപ്രില്‍ രണ്ടിന് പകല്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഭാര്യയെ സംശയമായിരുന്ന കുട്ടിക്കൃഷ്ണന്‍ ജയന്തിയെ വീട്ടിനുള്ളില്‍ വച്ച് കറിക്കത്തി, ഉളി, ചുറ്റിക എന്നിവ ഉപയോഗിച്ച് തല അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ജാമ്യം ലഭിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ ദീര്‍ഘനാളിന് ശേഷം പൊലീസ് പിടികൂടി. പ്രോസിക്യൂഷന് വേണ്ടി ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി.വി സന്തോഷ്‌കുമാര്‍ ഹാജരായി.

Related Articles

Back to top button