മാണി സി. കാപ്പന്‍ എംഎല്‍എയുടെ കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് അപകടം.. കോളജ് പ്രഫസര്‍ക്ക്…

മാണി സി. കാപ്പൻ എംഎൽഎ യുടെ ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു.കടമ്പനാട് കല്ലുകുഴി കവലയ്ക്ക് സമീപം കടമ്പനാട്-മലനട റോഡിലാണ് അപകടം സംഭവിച്ചത്.കാറിന്റെ ടയർ ഊരി പോയതാണ് അപകട കാരണം.ഇതോടെ നിയന്ത്രണം വിട്ട കാപ്പന്‍ എം.എല്‍.എയുടെ ഇന്നോവ കാര്‍ മറ്റൊരു കാറിലിടിച്ചു.എംഎല്‍എയുടെ ഡ്രൈവര്‍ ജിജു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ജിജു പരുക്കില്ലാതെ രക്ഷപ്പെട്ടു. അപകടത്തില്‍പ്പെട്ട രണ്ടാമത്തെ വാഹനത്തില്‍ സഞ്ചരിച്ചിരുന്ന കോളജ് പ്രഫസര്‍ക്ക് പരുക്കേറ്റു.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകട സമയം എംഎൽഎ കാറിൽ ഇല്ലായിരുന്നു. അദ്ദേഹത്തെ ഇറക്കിയ ശേഷം കാർ തിരിച്ച് പാലായിലേക്ക് വരികയായിരുന്നു.ഈ സമയമാണ് അപകടം ഉണ്ടായത്.കടമ്പനാട് കല്ലുകുഴിപോരുവഴി റോഡില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. എംഎല്‍എയെ കായംകുളത്ത് കല്യാണ ചടങ്ങില്‍ കൊണ്ടു വിട്ട ശേഷം ഡ്രൈവര്‍ ജിജു പാലായ്ക്ക് മടങ്ങുമ്പോഴാണ് അപകടം. മുന്നിലെ ടയര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് എതിരേ വന്ന കാറിലിടിക്കുകയായിരുന്നു.

Related Articles

Back to top button