കൊച്ചി മാതൃകയിൽ മംഗളൂരുവിൽ വാട്ടർ മെട്രോ….കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജലഗതാഗത ശൃംഖലയായി മാറാനൊരുങ്ങി മംഗളൂരു വാട്ടർ മെട്രോ…..
മംഗളൂരു: കൊച്ചിക്ക് ശേഷം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജലഗതാഗത ശൃംഖലയായി മാറാനൊരുങ്ങി മംഗളൂരു വാട്ടർ മെട്രോ. കൊച്ചിയിൽ ഹിറ്റായ വാട്ടർ മെട്രോയെ മാതൃകയാക്കി വാട്ടർ മെട്രോ ആരംഭിക്കാൻ തയാറെടുക്കുകയാണ് മംഗളൂരു. കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ പദ്ധതി ആരംഭിക്കാനാണ് കർണാടക മാരിടൈം ബോർഡ് (കെഎംബി) തീരുമാനം. നേത്രാവതി, ഗുരുപുര നദികളിൽ 17 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നതാണ് മംഗളൂരു വാട്ടർ മെട്രോ (എംഡബ്ല്യുഎംപി) പദ്ധതി. കർണാടക മാരിടൈം ബോർഡും കർണാടക സർക്കാരുമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുക.
പ്രാദേശിക കണക്റ്റിവിറ്റി വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് മംഗളൂരു വാട്ടർ മെട്രോ അവതരിപ്പിക്കുന്നത്. ഘട്ടം ഘട്ടമായിട്ടാകും പദ്ധതി വികസിപ്പിക്കുക. മംഗലാപുരം വാട്ടർ മെട്രോ പദ്ധതി നേത്രാവതി, ഗുരുപുര നദികളിലാണ്. റൂട്ടിൽ 17 സ്റ്റേഷനുകൾ ഉണ്ടാകുക.
പദ്ധതി പൂർത്തിയാകുന്നതോടെ കൊച്ചിക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ വലിയ ജലഗതാഗത ശൃംഖലയായി മംഗളൂരു വാട്ടർ മെട്രോ മാറും. കൂടുതൽ പ്രദേശങ്ങളെ ബന്ധിപ്പിച്ച് യാത്ര സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമാക്കി നഗരത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെ ഉയർത്താനാണ് വാട്ടർ മെട്രോ ലക്ഷ്യമിടുന്നത്.