രാജി പിന്‍വലിച്ച് മണക്കാട് സുരേഷ്.. തീരുമാനം ദീപാദാസ് മുന്‍ഷിയുടെ ഇടപെടലില്‍…

തിരുവനന്തപുരത്തെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കത്തില്‍ ഇടപെട്ട് കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കെപിസിസി ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷിനെ അനുനയിപ്പിച്ചു.ഇതോടെ സുരേഷ് രാജി പിന്‍വലിച്ചു.
നേമം സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയായിരുന്നു മണക്കാട് സുരേഷിന്റെ രാജി. യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീറിനെയാണ് കോണ്‍ഗ്രസ് നേമത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതിൽ പ്രതിഷേധിച്ചായിരുന്നു മണക്കാട് സുരേഷ് കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവെച്ചത്.




