റീൽസിനായി…. പൂച്ചയെ കയറിൽ കെട്ടി നായയ്ക്ക് കടിച്ചുകൊല്ലാൻ ഇട്ടുകൊടുത്തു…യുവാവ്….
റീൽസ് ചിത്രീകരിക്കുന്നതിനായി പൂച്ചകളെ കയറിൽ കെട്ടി നായകൾക്ക് കടിച്ചുകൊല്ലാൻ ഇട്ടുകൊടുത്ത് യുവാവ്. പഞ്ചാബിലെ ജലന്ദറിലാണ് സംഭവം. സംഭവത്തിൽ മൻദീപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ അക്രമാസക്തമായ വീഡിയോകൾ പങ്കുവെച്ചതിനും മൃഗങ്ങളെ ക്രൂരമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് കേസ്.
പൂച്ചകളുടെ ഇരുകാലുകളും കൂട്ടിക്കെട്ടി നായകൾക്ക് കടിച്ചുകൊല്ലാൻ ഇട്ടുകൊടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇത്തരത്തില്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നതിന്റെ നിരവധി വീഡിയോകളാണ് മൻദീപ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. മനുഷ്യത്വമില്ലായ്മയ്ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഉപയോക്താക്കളുടെ പ്രതികരണം. യുവി എന്ന യുവാവാണ് വീഡിയോ പൊലീസിന്റെ ശ്രദ്ധയിലെത്തിച്ചത്. പിന്നാലെ പൊലീസ് മൻദീപിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.