ബീച്ചിന് സമീപം മോഷണശ്രമം.. മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടഞ്ഞു.. യുവാവിന് വെട്ടേറ്റു…
ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു. മൊബൈല്‍ തട്ടിപ്പറിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അക്രമി ഓടി രക്ഷപ്പെട്ടു.കോഴിക്കോട് ബീച്ചിന് സമീപമാണ് സംഭവം നടന്നത്.ഫറോക്ക് സ്വദേശി മുഹമ്മദ് ഫര്‍ഖാനാണ് വെട്ടേറ്റത്.
ഫര്‍ഖാന്റെ കൈക്കും ദേഹത്തും വെട്ടേറ്റിട്ടുണ്ട്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം