ആരും അറിയാതിരിക്കാൻ വീട് നിറയെ നായകൾ…പരിശോധനയിൽ കണ്ടെത്തിയത്…
പുത്തൻകുന്നിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തി. മാഹി മദ്യം വാങ്ങി ബോട്ടിൽ ചെയ്യുന്ന യൂണിറ്റാണ് എക്സൈസ് സംഘം കണ്ടെത്തിയത്. നടത്തിപ്പുകാരൻ ചിതലയം സ്വദേശി രാജേഷ് ഓടി രക്ഷപ്പെട്ടു. മദ്യം ബോട്ടിൽ ചെയ്തിരുന്ന വീട്ടിൽ സുരക്ഷയ്ക്കായി നിരവധി നായ്ക്കളെ ഇയാൾ വളർത്തിയിരുന്നു. എക്സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജ മദ്യ നിർമ്മാണ യൂണിറ്റ് കണ്ടെത്തിയത്.