ആശുപത്രിയിൽ വാളുമായെത്തി അക്രമിയുടെ വിളയാട്ടം… കൊല്ലപ്പെട്ടത് ഭാര്യയും മകളും ഉൾപ്പെടെ..

ആശുപത്രിയിൽ വാളുമായെത്തി നാൽപതുകാര​ന്റെ ആക്രമണം. മൂന്നുപേർ കൊല്ലപ്പെട്ടു, ഏഴുപേർക്ക് പരിക്ക്. അരുണാചൽ പ്രദേശ് സെപ്പയിലെ സർക്കാർ ആശുപത്രിയിലാണ് നികം സാങ്ബിയ എന്നയാൾ ആക്രമണം നടത്തിയത്. അക്രമിയുടെ ഭാര്യയും മകളും ഉൾപ്പെടെയുള്ള മൂന്നു പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഏഴു പേരിൽ ചിലരുടെ നില ​ഗുരുതരമാണ്. അരുണാചൽ പ്രദേശി​ന്റെ തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെങ് ജില്ലാ ആശുപത്രിയിലാണ് സംഭവം അരങ്ങേറിയത്

സംഭവം അറിഞ്ഞ ഉടൻ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആക്രമണത്തിൽനിന്നും നികം സാങ്ബിയയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ഇയാൾ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ എല്ലാവരെയും ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.

ആക്രമണത്തിനു പിന്നിലെ കാരണം കണ്ടെത്തിയിട്ടില്ല. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.

Related Articles

Back to top button