ലൈഫ് പദ്ധതിയുടെ പണം കൈക്കലാക്കി.. യുവാവ് കുത്തേറ്റു മരിച്ചു.. അയൽവാസി പിടിയിൽ…
പത്തനംതിട്ട തിരുവല്ലയിൽ യുവാവ് കുത്തേറ്റു മരിച്ചു. അയൽവാസി പിടിയിൽ.തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്.സംഭവത്തിൽ മനോജിന്റെ ബന്ധുവായ രാജനെ പൊലീസ് പിടികൂടി. ഇയാൾക്കും പരിക്കേറ്റു. രാജനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിൻ്റെ മകൻ കൈക്കലാക്കിയത്തിലുള്ള മുൻവിരോധമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു.ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം നടന്നത്.സംഭവ സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.