ഒരാൾ മുളയുടെ കമ്പിൽ പിടിച്ചു കിടക്കുന്നതായി നാട്ടുകാർ അറിയിച്ചു, ഉടനെത്തി ഫയർഫോഴ്സ്.. വന്നപ്പോൾ കണ്ടത്…
കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ടയാളെ അഗ്നിരക്ഷാ സേനയെത്തി സുരക്ഷിതമായി കരയിലെത്തിച്ചു. പേയാട് കാവടിക്കടവിന് സമീപമായിരുന്നു അപകടം. ഇന്നലെ ഉച്ചയോടെ ഒരാൾ മുളയുടെ കമ്പിൽ പിടിച്ചു കിടക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം യൂണിറ്റിൽ നിന്നും സേനാംഗങ്ങൾ എത്തിയത്.
കുളിക്കാനിറങ്ങിയ പേയാട് സ്വദേശി രവീന്ദ്രൻ നായരാണ് ഒഴുക്കിൽ പെട്ടത്. വെള്ളത്തിലേക്ക് വീണതിന് പിന്നാലെ അടുത്ത മുളങ്കമ്പിൽ പിടികിട്ടിയതിനാൽ ഒഴുക്കിൽപ്പെടാതെ കിടക്കുകയായിരുന്നു. നാട്ടുകാരായ രണ്ടു പേരും സേനാംഗങ്ങളും ചേർന്ന് വെള്ളത്തിൽ ഇറങ്ങി ലൈഫ് ജാക്കറ്റ് ധരിപ്പിച്ച് ഇദ്ദേഹത്തെ കരയിലെത്തിച്ചു സുരക്ഷിതമാക്കി. എസ്ടിഒ അനീഷ്‌കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാദൗത്യം.