മടവാള്‍ കൊണ്ട് അനിയന്‌റെ ഭാര്യയുടെ തലയിൽ വെട്ടി ജ്യേഷ്ഠന്‍.. യുവതിയുടെ നില അതീവ ഗുരുതരം.. പ്രശ്നകാരണം…

അനിയന്റെ ഭാര്യയെ ജ്യേഷ്ഠന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മടവാള്‍ കൊണ്ട് യുവതിയുടെ തലയില്‍ ജ്യേഷ്ഠന്‍ തുടരെ തുടരെ വെട്ടുകയായിരുന്നു.പാലക്കാട് മണ്ണാര്‍ക്കാട് മൈലാംപാടത്ത് ആണ് സംഭവം. മൈലാംപാടം പട്ടംകുന്ന് പോത്തന്‍കുന്ന് വീട്ടില്‍ ഫായിസിന്റെ ഭാര്യ ഫാത്തിമ നസ്രിനെയാണ് (28) ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ ഫായിസ് വെട്ടി പരിക്കേല്‍പ്പിച്ചത്

തലക്ക് ഗുരുതരമായി പരിക്കേറ്റ ഫാത്തിമ നസ്രിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ ചികിത്സക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫാത്തിമയുടെ തലയ്ക്ക് എട്ട് വെട്ടേറ്റിട്ടുണ്ടെന്ന് ഡോക്ടമാര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button