സുഹൃത്തിൻ്റെ വീടാണെന്ന് കരുതി മറ്റൊരു വീട്ടിലെത്തി.. പൊലീസിനെ വിളിച്ച് വീട്ടുകാർ.. പേടിച്ച് തെങ്ങിൽ കയറി യുവാവ്.. പിന്നാലെ നടന്നത്…

കള്ളനാണെന്ന് നാട്ടുകാർ തെറ്റിദ്ധരിച്ചതിനെത്തുടർന്ന് യുവാവ് തെങ്ങിൽ കയറി ഒളിച്ചത് നാല് മണിക്കൂർ. ഒടുവിൽ അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി. കർണാടകയിലാണ് സംഭവം നടന്നത്.ബെലഗാവിയിൽ നിന്നുള്ള ബസവരാജ് സൊല്ലാപൂരാണ് തെങ്ങിൽ കുടുങ്ങിയത്. ട്രെയിനിൽ വിവേകാനന്ദ നഗറിൽ എത്തിയ ഇയാൾ, തന്റെ സുഹൃത്തിന്റെ വീടാണെന്ന് കരുതി ഒരു വീടിൻ്റെ വാതിലിൽ മുട്ടുകയായിരുന്നു. വീട് മാറിയത് മനസിലാക്കി തിരിഞ്ഞു നടക്കുമ്പോഴേക്കും കള്ളനാണെന്ന് തെറ്റിദ്ധരിച്ച വീട്ടുകാർ പൊലീസിനെ അറിയിച്ച് കഴിഞ്ഞിരുന്നു. പൊലീസിനെ കണ്ട് ഭയന്നോടിയ ബസവരാജ് അടുത്തുള്ള തെങ്ങിൽ കയറി. പൊലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിൽ , ഇയാൾ തെങ്ങിൻ്റെ മുകളിൽ കണ്ടെത്തുകയായിരുന്നു.
പൊലീസും നാട്ടുകാരും ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും, തഴെ ഇറങ്ങാൻ പറ്റാതെ വന്നതോടെയാണ് അഗ്നിരക്ഷാസേനയെ വിളിച്ചത്. താൻ എങ്ങനെ മുകളിലേക്ക് കയറിയെന്ന് അറിയില്ലെന്നായിരുന്നു ഇറങ്ങാനുള്ള ആവശ്യത്തിനുള്ള മറുപടി. അവസാനം ഗോവണി വഴി ഇയാളെ താഴെ ഇറക്കി.



