ബസ്റ്റോപ്പിൽ നിൽക്കവേ യുവതിയെ.. ആലപ്പുഴയിൽ 59 കാരന്….

ആലപ്പുഴ: ബസ്റ്റോപ്പിൽ നിൽക്കവേ യുവതിയെ ജാതിപ്പേര് വിളിച്ച് അക്ഷേപിച്ച കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചു. കാർത്തിപ്പള്ളി മഹാദേവികാട് മുറിയിൽ ശ്രീമംഗലം വീട്ടിൽ സുഭാഷിനെയാണ് (59) ജാതിപ്പേര് വിളിച്ച് അക്ഷേപിച്ച് അപകീർത്തിപ്പെടുത്തിയ കേസിൽ ശിക്ഷിച്ചത്. 2018 ജൂണിൽ കാർത്തികപ്പള്ളി വലിയകുളങ്ങര ക്ഷേത്രത്തിന് മുൻവശത്താണ് സംഭവം നടക്കുന്നത്.ക്ഷേത്രത്തിന് മുൻവശത്തെ ബസ് സ്റ്റോപ്പിൽവച്ച് പരാതിക്കാരിയായ യുവതിയെ പ്രതി ജാതിപ്പേര് വിളിച്ച് അക്ഷേപിക്കുകയായിരുന്നു. തന്നെ അപകീർത്തിപ്പെടുത്തിയെന്ന് യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ ആലപ്പുഴ ജില്ലാ ആന്റ് സെഷൻസ് കോടതി ആണ് പ്രതിക്ക് 17 മാസം 7 ദിവസം തടവ് ശിക്ഷയും 2000 രൂപ പിഴയും വിധിച്ചത്.

Related Articles

Back to top button