ഭാര്യയെ കാമുകന് വിവാഹം കഴിച്ചു നൽകിയ സംഭവത്തിൽ ട്വിസ്റ്റ്.. മക്കളെ ഒറ്റയ്ക്ക് നോക്കാൻ വയ്യ.. യുവാവ് ചെയ്തത് കണ്ടോ?….

ഭാര്യയെ കാമുകനൊപ്പം വിവാഹം കഴിപ്പിച്ച് നൽകിയ ഭർത്താവിന്റെ കഥ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ സംഭവത്തില്‍ ഒരു ട്വിസ്റ്റ് നടന്നിരിക്കുകയാണ് . വിവാഹം കഴിച്ച് നല്‍കി ദിവസങ്ങള്‍ക്കുള്ളില്‍ ഭാര്യയെ ഭര്‍ത്താവ് തിരികെ വീട്ടിലേക്ക് കൊണ്ടുപോയി. ഏഴും രണ്ടും വയസ് പ്രായമുള്ള കുട്ടികളെ ഒറ്റയ്ക്ക് നോക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞാണ് ഭര്‍ത്താവ് ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയത്.

ഉത്തര്‍പ്രദേശിലെ ശാന്ത് നഗറിലായിരുന്നു സംഭവം നടന്നത്. ബബ്‌ലു എന്ന ആളായിരുന്നു ഭാര്യ രാധികയെ കാമുകന് വിവാഹം കഴിച്ചു നല്‍കിയത്. ഭാര്യയ്ക്ക് വികാസ് എന്നയാളുമായി ബന്ധമുണ്ടെന്ന് മനസിലാക്കിയ ബബ്‌ലു വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ കൊല്ലുന്നതും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൊല്ലുന്നതും സ്ഥിരം സംഭവമായിരിക്കുകയാണ്. ഇത് തന്നെ ഭയപ്പെടുത്തി. അതുകൊണ്ട് ഭാര്യയെ കാമുകന് വിവാഹം കഴിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമായിരുന്നു യുവാവ് മുന്‍പ് പറഞ്ഞത്.

Related Articles

Back to top button