ഭാര്യാമാതാവിനെ ബലാത്സം​ഗം ചെയ്ത് കൊന്ന് യുവാവ്

ഭാര്യാമാതാവിനെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി യുവാവ്. തെലങ്കാന നാ​ഗർകുർണൂൽ ജില്ലയിലെ കൽവാകുർതി മണ്ഡലിൽ ഞായറാഴ്ചയായിരുന്നു സംഭവം. 40കാരനായ യുവാവാണ് ക്രൂരത ചെയ്തത്.

60കാരിയായ വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മദ്യപാനിയായ പ്രതി ഈ സമയം വീട്ടിലെത്തുകയും വയോധികയെ കടന്നുപിടിക്കുകയും ബലാത്സം​ഗം ചെയ്യുകയുമായിരുന്നു.

തുടർന്ന് ഇവിടെവച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. വൈകീട്ട് വീട്ടിലെത്തിയ മകളാണ് മാതാവ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബലാത്സം​ഗത്തിനിടെ വയോധികയെ പ്രതി ​ക്രൂരമായി മർദിച്ചതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃതമായ കാരണമറിയാനാകൂ എന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

പ്രതി മദ്യലഹരിയിലായിരുന്നപ്പോഴാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയുടെ ഭാര്യയുടെ പരാതിയിൽ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.

Related Articles

Back to top button