കമ്പി കൊണ്ട് അടിച്ച ശേഷം ലോഡ്ജിന് മുകളില്‍ നിന്നും യുവാവിനെ താഴേക്ക് തള്ളിയിട്ടു.. ദൃശ്യങ്ങൾ പുറത്ത്…
കൊല്ലം കടയ്ക്കലിൽ ലോഡ്ജിന് മുകളിൽ നിന്നും യുവാവിനെ താഴെ തള്ളിയിടുന്നതിന്റെ ദൃശ്യം പുറത്ത്. ഇന്നലെ രാത്രിയാണ് കടയ്ക്കൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ അസിമിനെ ഒപ്പമുണ്ടായിരുന്ന ശ്രീകുമാർ കമ്പി കൊണ്ട് അടിച്ച ശേഷം തള്ളിയിട്ടത്. രണ്ടാം നിലയിൽ നിന്നും അസിം താഴെ വീഴുകയായിരുന്നു. സംഭവത്തില്‍ കരവാളൂർ സ്വദേശി ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അസിം നിലവില്‍ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ലോഡ്ജിന്റെ മുകളില്‍ നിന്ന് അസിം വീണു എന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അങ്ങനെയല്ലെന്ന് കണ്ടെത്തിയത്. പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങൾ നടുക്കുന്നതാണ്. ശ്രീകുമാര്‍ ലോഡ്ജില്‍ മുറിയെടുത്തിട്ടുണ്ട്. അവിടെവെച്ച് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്നായിരുന്നു അക്രമണം. നിലവില്‍ ശ്രീകുമാര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ ഉടന്‍ ഉണ്ടാകും



