ഭാര്യയും മകളുമടക്കം നാല് പേരെ വെട്ടിക്കൊലപ്പെടുത്തി.. മലയാളി യുവാവ് പിടിയിൽ.. പിടിയിലായത്…
ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കർണാടകയിൽ വച്ച് വെട്ടിക്കൊന്ന കേസിൽ മലയാളി പിടിയിൽ.വയനാട് തിരുനെല്ലി അത്തിമല സ്വദേശി ഗിരീഷിനെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കർണാടക പൊന്നംപേട്ട സ്വദേശിയായ ഭാര്യ നാഗി, മകൾ കാവേരി, ഭാര്യാ പിതാവ് കരിയൻ, ഭാര്യയുടെ അമ്മ ഗൗരി എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കൂട്ടക്കൊലയ്ക്ക് ശേഷം അതിർത്തി കടന്ന് കേരളത്തിലെത്തിയ ഇയാളെ നാട്ടിൽ വെച്ച് കേരളാ പൊലീസാണ് പിടികൂടിയത്. തുടർന്ന് കർണാടക പൊലീസിന് കൈമാറി.