മുടി പിടിച്ച് മർദ്ദനം, നായയെ കൊണ്ട് കടിപ്പിച്ചു… മുറ്റത്തേക്ക് പേരക്ക വീണതിന് ഏഴ് വയസുകാരനോട് അയൽക്കാരന്റെ ക്രൂരത

കളിക്കുന്നതിനിടെ മുറ്റത്തേക്ക് പേരക്ക‌ വീണതിന് ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ചും വളർത്തുനായയെ കൊണ്ട് കടിപ്പിച്ചും അയൽവാസി. ഉത്തർപ്രദേശിലെ കാൺപൂരിൽ തിങ്കളാഴ്ചയാണ് സംഭവം.

യാഷ് ശുക്ലയെന്ന കുട്ടിക്ക് നേരെയാണ് അയൽവാസിയായ അമൻ കുശ്‌വാഹയുടെ ക്രൂരത. അമന്റെ വീടിന് പുറത്ത് കളിക്കുകയായിരുന്നു യാഷും കൂട്ടുകാരും. ഇതിനിടെ ഇവർ മുകളിലേക്കെറിഞ്ഞു കളിച്ച പേരക്ക അമന്റെ വീടിന്റെ മുറ്റത്തേക്ക് വീണു.

‌ഇതോടെ, രോഷാകുലനായ ഇയാൾ ഓടിയെത്തി കുട്ടിയെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. എന്നിട്ടും കോപമടങ്ങാത്ത ഇയാൾ കുട്ടിയെ വളർത്തുനായയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button