അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ.. അമ്മയുടെ മൊഴി…

ആലപ്പുഴ പുല്ലുകുളങ്ങരയില്‍ അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാനെന്ന് വിവരം. മകന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അമ്മ സിന്ധു അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ 62 കാരൻ നടരാജൻ കഴിഞ്ഞ മാസം മുപ്പതാം തീയതി രാത്രിയാണ് അതി ക്രൂരമായി കൊല്ലപ്പെട്ടത്. അമിതമായി ലഹരി ഉപയോഗിച്ചിരുന്ന അഭിഭാഷകനായ മകൻ നവജിത്ത് വെട്ടുകത്തി കൊണ്ട് അച്ഛനെയും അമ്മയെയും വെട്ടുകയായിരുന്നു.
47 വെട്ടുകൾ ആയിരുന്നു കൊല്ലപ്പെട്ട നടരാജന്‍റെ ദേഹത്ത് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ സിന്ധുവിനെ കഴിഞ്ഞ ദിവസം വാർഡിലേക്ക് മാറ്റി. നാല് ശസ്ത്രക്രിയകൾക്ക് ശേഷമാണ് ഇവരുടെ നില മെച്ചപ്പെട്ടത്.


