ആദ്യം ചാടിയ സ്ഥലത്ത് ആഴമില്ല.. തിരികയെത്തി കയത്തിലേക്ക് വീണ്ടും ചാടി.. ദാരുണാന്ത്യം…

പത്തനംതിട്ട റാന്നി പാലത്തിൽ നിന്നു പമ്പ നദിയിലേക്കു ചാടിയ മധ്യവസ്കന് ദാരുണാന്ത്യം . മൈലപ്ര സ്വദേശി ജെയ്സൻ (48) ആണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. ജെയ്സൻ ചാടുന്നത് താഴെ പമ്പാ നദിയിൽ കുളിച്ചു കൊണ്ടിരുന്നവരാണ് ആദ്യം കണ്ടത്.കണ്ടു നിന്നവർ പൊലീസിൽ അറിയിക്കുകയായിരുന്നു.

ആദ്യം ചാടിയ സ്ഥലത്ത് ആഴം കുറവായിരുന്നു. ഇവിടെ നിന്നു എഴുന്നേറ്റ് ജെയ്സൻ ആഴമുള്ള പള്ളിക്കയം ഭാ​ഗത്തേക്ക് നടന്നു പോയി. ഇവിടെ നിന്നാണ് പിന്നീട് ഇയാൾ ചാടിയത്. പൊലീസ് വേ​ഗമെത്തിയെങ്കിലും അപ്പോഴേക്കും ജെയ്സൻ‌ കയത്തിൽ മുങ്ങിത്താണിരുന്നു. വൈകാതെ അ​ഗ്നിശമന സേനാം​ഗങ്ങളും മുങ്ങൽ വിദ​ഗ്ധരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നമാണ് ആത്മഹത്യക്കു കാരണമെന്നു പൊലീസ് വ്യക്തമാക്കി. മൃതദേഹം റാന്നി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button