ചെട്ടികുളങ്ങര അശ്വതി ഉത്സവത്തിനിടെ കത്തിക്കുത്ത്.. മാവേലിക്കര സ്വദേശിക്ക്… എട്ടുപേർക്കെതിരെ…

ചെട്ടികുളങ്ങര അശ്വതി ഉത്സവത്തിനിടെയുണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് പരിക്കേറ്റ സംഭവത്തിൽ കേസെടുത്ത് പൊലീസ്. മാവേലിക്കര സ്വദേശി സുനിലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.സംഭവത്തിൽ എട്ടുപേർക്കെതിരെയാണ് മാവേലിക്കര പൊലീസ് കേസെടുത്തിട്ടുള്ളത് .

ചെണ്ടമേളം അമ്പലത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

Back to top button