ചേർത്തല സ്വദേശികളായ ദമ്പതികളിൽ നിന്നും പണം തട്ടി..മുഖ്യപ്രതി പിടിയിൽ….
ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാളാണ് പിടിയിലായത്. രാജസ്ഥാനിലെ പാലി സ്വദേശി നിർമ്മൽ ജയിന്‍ ആണ് അറസ്റ്റിലായത്. ഓൺലൈനായി ദമ്പതികളിൽ നിന്നും 7.6 5 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായിരുന്നു. പിന്നാലെയാണ് മുഖ്യപ്രതിയും പിടിയിലാവുന്നത്.ഓൺലൈൻ വ്യാപാരത്തിന്റെ മറവിൽ ആയിരുന്നു തട്ടിപ്പ് നടന്നത്.