എറണാകുളത്ത് വീടിന് തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു.. പൊള്ളലേറ്റ മകൻ ചികിത്സയിൽ…
ചമ്പക്കരയിൽ വീടിനു തീ കൊളുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. പെരിക്കാട് പ്രകാശൻ (60) എന്നയാളാണ് മരിച്ചത്. പൊള്ളലേറ്റ 19 വയസുകാരനായ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നത്തെ തുടർന്നാണ് സംഭവമെന്നാണ് പ്രാഥമിക സൂചന
വാടക വീടിനാണ് ഇയാൾ തീവെച്ചത്. വീടിനകത്തുണ്ടായിരുന്ന കട്ടിലിനും കിടക്കയ്ക്കും മറ്റും തീപിടിച്ച ഉടൻ തന്നെ അയൽക്കാരെത്തി തീകെടുത്തുകയായിരുന്നു. ഈ സമയത്താണ് പ്രകാശൻ പുറത്തുള്ള മരത്തിൽ തൂങ്ങി മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഇയാളുടെ ഭാര്യ രാജേശ്വരി വീട്ടിൽനിന്നും മാറിയാണ് താമസിക്കുന്നത്. ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി. മേൽ നടപടികൾക്ക് ശേഷം പ്രകാശന്‍റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും.