പങ്കാളിയെ വെട്ടിക്കൊന്നു.. പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി…
പള്ളിപ്പുറത്ത് പങ്കാളിയെ വെട്ടിക്കൊന്നു. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷാണ് പങ്കാളിയെ കൊലപ്പെടുത്തിയത്. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്.എറണാകുളം മുനമ്പം പള്ളിപ്പുറത്താണ് സംഭവം.
കൊലപാതകത്തിന് ശേഷം പ്രതി സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
രാത്രി 8.30 ഓടെയായിരുന്നു സംഭവം. പ്രീതയ്ക്ക് കഴുത്തിലടക്കം ശരീരത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ആദ്യഭാര്യ മരിച്ചതിന് പിന്നാലെയാണ് സുരേഷ് പനമ്പള്ളി നഗര്‍ സ്വദേശിയായ പ്രീതയ്ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയത്. സംശയമാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. സുരേഷ് പെയിന്റിങ് തൊഴിലാളിയാണ്.അയല്‍ക്കാരുമായി സുരേഷും പങ്കാളിയും അത്ര അടുപ്പം പുലര്‍ത്തിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പൊലീസ് അറിയിച്ചു.



