ഗൃഹനാഥനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.. രക്തം വാര്‍ന്ന് മരിച്ച നിലയില്‍…
പച്ചടിയില്‍ ഗൃഹനാഥനെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടപ്രായില്‍ വീട്ടില്‍ ദേവസ്യ ജോസഫിനെയാണ് (62) രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലിക്കുപോയ ഭാര്യ തിരികെ വീട്ടിലെത്തിയപ്പോഴാണ് ദേവസ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചു. നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഫോറന്‍സിക്, വിരലടയാള വിദഗ്ദര്‍ നാളെ സ്ഥലത്തെത്തി പരിശോധന നടത്തും.