കക്കൂസ് കുഴിയിൽ വീണ് യുവാവ് മരിച്ച നിലയിൽ, അന്വേഷണം

പത്തനംതിട്ടയിൽ കക്കൂസ് കുഴിയിൽ വീണ് യുവാവ് മരിച്ച നിലയിൽ. വാടക കെട്ടിടത്തിന്റെ കക്കൂസ് കുഴിയിലാണ് യുവാവ് വീണത്. പെരിങ്ങോട് നീട്ടിയത്ത് പടി പരേതനായ അയ്യപ്പന്റെ മകൻ മഹേഷാണ്(40) മരിച്ചത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പെരിങ്ങോട് ഹൈസ്ക്കൂളിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. മൂളിപ്പറമ്പ് സ്വദേശിയുടെ നിർമാണത്തിലിരിക്കുന്ന വാടകകെട്ടിടത്തിന്റെ കക്കൂസ് ടാങ്കിനായി കുഴിച്ച കുഴിയിലാണ് മൃതദേഹം കാണപ്പെട്ടത്. തുടർന്ന് ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിശദമായ അന്വേഷണം നടക്കുകയാണ്.



