രാജവെമ്പാലയുടെ തലയിൽ നെയ്‍തെടുത്ത തൊപ്പി, വാലിൽ പിടിച്ചും പ്രകോപിപ്പിച്ചും യുവാവ്…
തൊപ്പി വച്ച രാജവെമ്പാലയെ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിലിതാ അത്തരത്തിൽ ഒരു വീഡിയോയാണ് ഇത്.
നെയ്തെടുത്തൊരു ക്യൂട്ട് തൊപ്പിയുമായി നിൽക്കുന്ന രാജവെമ്പാലയുടേതാണ് വീഡിയോ. അടുത്തായി ഒരു യുവാവിരുന്ന് വെള്ളമോ മറ്റോ കുടിക്കുന്നതും വീഡിയോയിൽ കാണാം. എന്നാലും ഇതെങ്ങനെ സാധിക്കുന്നു എന്നാണ് നെറ്റിസൺസ് അമ്പരപ്പോടെ ചോദിക്കുന്നത്. സഹബത് ആലം എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ കാണുന്നത് ഒരു യുവാവ് ഒരു മരക്കൂട്ടത്തിനിടയിൽ ഇരിക്കുന്നതാണ്. അയാൾക്ക് മുന്നിലായി ഒരു രാജവെമ്പാലയേയും കാണാം. മനോഹരമായി നെയ്തെടുത്ത ഒരു തൊപ്പി അതിന്റെ തലയിൽ ചുറ്റിയിരിക്കുന്നതാണ് ആളുകളെ അമ്പരപ്പിക്കുന്നത്.
യുവാവ്, അതിനെ പ്രകോപിപ്പിക്കാൻ നോക്കുന്നതും കാണാം. ഇടയ്ക്ക് പാമ്പ് അയാൾക്ക് നേരെ തിരിയുകയും കടിക്കാനായുകയും ഒക്കെ ചെയ്യുന്നതും വീഡിയോയിൽ കാണാം. പാമ്പിന്റെ വാലിൽ പിടിച്ചും മറ്റും യുവാവ് പാമ്പിനെ ശല്ല്യപ്പെടുത്തുന്നതും അത് യുവാവിന് നേരെ വേഗത്തിൽ തിരിയുന്നതും വീഡിയോയിൽ കാണാം.
https://www.instagram.com/reel/DJYcSQzyTip/?igsh=MWo4ZTJvb2ltYmU4cQ==