ഭാര്യ മുട്ടക്കറി പാചകം ചെയ്ത് നല്‍കിയില്ല..ഭര്‍ത്താവ് ആത്മഹത്യ ചെയ്തു…

ഛത്തീസ്ഗഢിലെ ധംതാരി ജില്ലയില്‍ ഭാര്യ മുട്ടക്കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 40 കാരന്‍ ആത്മഹത്യ ചെയ്തു. സിഹാവ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ശങ്കര ഗ്രാമത്തില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

ടികു റാം സെന്‍ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം വീട്ടില്‍ മുട്ട കൊണ്ടു വന്ന് ഭാര്യയോട് കറി പാചകം ചെയ്യാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ‘കരു ഭാത്’ കഴിക്കുന്നതിനായി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കാന്‍ പോവുകയാണെന്നും മുട്ടക്കറി ഉണ്ടാക്കാന്‍ പറ്റില്ലെന്നുമായിരുന്നു ഭാര്യയുടെ മറുപടി.

ഛത്തീസ്ഗഢിലെ വിവാഹിതരായ സ്ത്രീകള്‍ ആചരിക്കുന്ന തീജ് ഉത്സവത്തിന്റെ തലേദിവസം കരുഭാത്( പാവയ്ക്ക ഉപയോഗിച്ചുകൊണ്ടുകൊണ്ടുള്ള ഒരു വിഭവം) കഴിക്കും. ഭര്‍ത്താക്കന്‍മാരുടെ ദീര്‍ഘായുസിനും സമൃദ്ധിക്കും വേണ്ടി അടുത്ത ദിവസം ഉപവാസം അനുഷ്ഠിക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണമാണിത്.

ഭാര്യയുടെ ഈ മറുപടിയില്‍ അസ്വസ്ഥത തോന്നിയ ടിക്കു റാം സെന്‍ വീട്ടില്‍ നിന്നും ഇറങ്ങിപോയി. പിന്നീട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button