ജ്യൂസിൽ വിഷം കലർത്തി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവം.. കമിതാക്കളിൽ ഒരാൾക്ക് ദാരുണാന്ത്യം.. മരിച്ചത്….

തിരുവനന്തപുരം പാറശ്ശാലയിൽ ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കമിതാക്കളില്‍ ഒരാള്‍ മരിച്ചു. 23കാരനായ യുവാവാണ് മരിച്ചത്. പതിനഞ്ചുകാരിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. എരിച്ചല്ലൂര്‍ മാറാടി വിജയവിലാസത്തില്‍ വിഷ്ണു (23), പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി എന്നിവരാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് വിഷ്ണുവിന്റെ മരണം.

Related Articles

Back to top button