രാത്രി നടന്ന അപകടം നാട്ടുകാർ അറിയുന്നത് പുലർച്ചെ.. കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

വൈക്കം തോട്ടുവക്കത്തിന് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമൽ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു അപകടം.

ഇന്ന് പുലർച്ചെ നാട്ടുകാരാണ് കാർ കനാലിൽ മറിഞ്ഞു കിടക്കുന്നത് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കം അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Related Articles

Back to top button