വൈറ്റില കൊലപാതകത്തിൽ പുതിയ വിവരം, പിടിയിലായ ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയുടെ സഹപ്രവർത്തകൻ

വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം കണ്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം ചിങ്ങവനം സ്വദേശിനിയായ സുധ ബേബിയെ ആണ് വൈറ്റില മേൽപ്പാലത്തിന് താഴേയുള്ള റെയിൽവേ ട്രാക്കിനടുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ്. സംഭവത്തിൽ യുവതിയോടൊപ്പം സിസിടിവിയിൽ കണ്ട ഷാജി എന്നയാളെ പൊലീസ് പിടികൂടി. ഇയാൾ കൊല്ലപ്പെട്ട സുധയുടെ അമ്മയ്ക്കൊപ്പം ഹൈക്കോടതിൽ ജോലി ചെയ്തിരുന്ന ആളാണെന്നാണ് വിവരം. ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. ഇരുവരും തമ്മിലുണ്ടായ വാക്കുത‍ർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്

Related Articles

Back to top button