ഭാര്യയെ പിന്തുടർന്ന് കാമുകനൊപ്പം പിടികൂടി.. പിന്നാലെ മൂക്ക് കടിച്ചുമുറിച്ച് ഭർത്താവ്.. അറസ്റ്റിൽ….
ഭാര്യയുടെ മൂക്ക് കടിച്ചുമുറിച്ച ഭര്‍ത്താവ് കസ്റ്റഡിയില്‍. യുവതിയെ കാമുകനൊപ്പം കണ്ടതിന്റെ പ്രക്രോപനത്തിലാണ് ഭര്‍ത്താവ് യുവതിയുടെ മൂക്ക് കടിച്ചെടുത്തത് .ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം. 25 കാരിയായ യുവതിയെ പൊലീസ് ഹാര്‍ദോയി മെഡിക്കല്‍ കോളേജിലേക്കും ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ലഖ്‌നൗവിലെ ആശുപത്രിയിലേക്കും മാറ്റി.
ഗ്രാമത്തിലെ തന്റെ കാമുകനെ കാണാന്‍ പോയ യുവതിയെ ഭര്‍ത്താവ് പിന്തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും രാം ഖിലാവാന്‍ ആണ്‍സുഹൃത്തിന്റെ മുന്നില്‍വെച്ച് യുവതിയുടെ മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു.യുവതിയുടെ കരച്ചില്‍കേട്ട് സ്ഥലത്തെത്തിയവരാണ് വിവരം പൊലീസിനെ അറിയിച്ചത്. സ്ഥലത്തെത്തിയ ഹരിയാവാല്‍ പൊലീസ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയും യുവതിയെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.