കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം.. മൂന്ന്പേർ പിടിയിൽ…

കഞ്ചാവ് വേട്ടക്കിടെ പൊലീസുകാർക്ക് നേരെ ആക്രമണം.കൊല്ലം പുനലൂരിലാണ് സംഭവം. വിൽപനയ്ക്ക് എത്തിച്ച രണ്ട് കിലോ കഞ്ചാവ് പിടികൂടുന്നതിനിടെയാണ് റൂറൽ ഡാൻസാഫ് ടീം സബ് ഇൻസ്പെക്ടർ ജ്യോതിഷ് ഉൾപ്പടെയുള്ള പൊലീസുകാരെ ആക്രമിച്ചത്. പൊലീസിന്റെ ജോലി തടസപ്പെടുത്താൻ ശ്രമിച്ച പുനലൂർ സ്വദേശി സജുവിനെ പുനലൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഞ്ചാവ് കേസിൽ സബിനേഷ് (20), വിഷ്ണു (24) എന്നിവരെയും പൊലീസ് പിടികൂടി.കഞ്ചാവ് എത്തിച്ച സംഘവും പൊലീസിനെ ആക്രമിച്ച പ്രതിയും തമ്മിൽ ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

Related Articles

Back to top button