മുമ്പ്​ സി.പി.എമ്മുകാരൻ.. റോഡിന്​ സമീപം നിൽക്കുമ്പോൾ കൊടുവാൾ കൊണ്ട് വെട്ടി.. അക്രമി എത്തിയത് മഴക്കോട്ടിൽ…

വയോധികന്​ വെട്ടേറ്റു. മധുകുന്ന്​ പുന്നൂപ്പറമ്പത്ത്​ ഗംഗാധരനാണ്​ (65) തിങ്കളാഴ്ച വൈകീട്ട്​ കോഴിക്കോട് കക്കട്ടിൽ ടൗണിൽ റോഡിന്​ സമീപം നിൽക്കുമ്പോൾ കൊടുവാൾ കൊണ്ട്​ വെട്ടേറ്റത്​.തോളിനും കാലിനും വെട്ടേറ്റ ഇയാളെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഴക്കോട്ടു കൊണ്ട്​ മുഖം മറച്ച്​ കൊടുവാൾ പൊതിഞ്ഞു കെട്ടി വന്നയാൾ പൊടുന്നനെ വെട്ടുകയായിരുന്നെന്ന്​ പൊലീസിനോട്​ പറഞ്ഞു. കുറ്റ്യാടി പൊലീസ്​ ഗംഗാധാരന്റെ മൊഴിയെടുത്തു. വധശ്രമത്തിന്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

ഗംഗാധരന്റെ ബന്ധുവിന്റെ വീട്ടിൽ സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി യോഗം നടത്തിയതുമായി ബന്ധപ്പെട്ട്​ നേരത്തെ നടന്ന തർക്കങ്ങളും അടിപിടിയുമാണ്​ അക്രമത്തിലേക്ക്​ നയിച്ചതെന്നാണ്​ പൊലീസിന്റെ നിഗമനം. യോഗം നടത്തുന്നത്​ ഗംഗാധരനും ബി.ജെ.പി പ്രവർത്തകനായ മകൻ ലകേഷും​ എതിർത്തിരുന്നു. തുടർന്ന്​ വാക്കേറ്റവും അടിപിടിയും ഉണ്ടായതായും മകനെതിരെ സി.പി.എമ്മുകാരുടെ പരാതി പ്രകാരം കേസെടുത്തിരുന്നതായും പൊലീസ്​ പറഞ്ഞു. ഗംഗാധരൻ മുമ്പ്​ സി.പി.എമ്മുകാരനായിരുന്നെന്നും ഇപ്പോൾ പാർട്ടിയിലില്ലെന്നും നാട്ടുകാർ പറയുന്നു.

Related Articles

Back to top button