അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍.. വിവരമറിഞ്ഞ് പൊലീസ് എത്തിയിട്ടും അമ്മ.. ഒടുവിൽ പൊലീസ്…

മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.വയനാട്ടില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ തയ്യാറായില്ല.

പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് (33) ആണ് അമ്മ വത്സലയെ മര്‍ദിച്ചത്. സമീപവാസികളാണ് സംഭവത്തിന്റെ ദൃശ്യം പകര്‍ത്തിയത്. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും മകനെതിരെ പരാതി നല്‍കാന്‍ അമ്മ തയ്യാറായില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.മെല്‍ബിനും സഹോദരന്‍ ആല്‍ബിനും സ്ഥിരമായി മാതാപിതാക്കളെ മര്‍ദിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞതായി തൊട്ടടുത്ത വാര്‍ഡിലെ മെമ്പര്‍ പറഞ്ഞു. അമിതമായി മദ്യപിച്ചെത്തിയാണ് മര്‍ദനം.

Related Articles

Back to top button