ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

ആലപ്പുഴ : ആലപ്പുഴയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ്(30)നെ വീട്ടില്‍ നിന്നും 5.98 ഗ്രാം എംഡിഎംഎയുമായി അറസ്റ്റ് ചെയ്തത്.

ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്സെസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ് എ, സന്തോഷ്കുമാർ വി, സിഇഒമാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ കെ ആര്‍, രതീഷ് ആര്‍, എന്നിവർ ഉണ്ടായിരുന്നു.

Related Articles

Back to top button