പട്രോളിംഗ് സംഘത്തിന്‍റെ കണ്ണുവെട്ടിച്ച് ഓടി യുവാവ്.. പിന്നാലെയോടി പൊലീസ്.. കൈവശം കണ്ടെത്തിയത്…

തലശ്ശേരിയിൽ യുവാവ് പിടിയിൽ.തലശ്ശേരി കടൽ പാലം പരിസരത്ത് നിന്നാണ് മുഴപ്പിലങ്ങാട് സ്വദേശിയായ ഷാഹിൻ ഷബാബ് സി കെ (25) എന്നയാളെ എംഡിഎംഎയും കഞ്ചാവുമായി പിടികൂടിയത്. 2.9 ഗ്രാം എംഡിഎംഎയും 7.3 ഗ്രാം കഞ്ചാവുമായിട്ടാണ് പിടിയിലായത്. രാത്രികാല പട്രോളിംഗ് നടത്തിവരികയായിരുന്ന എക്സൈസ് സംഘത്തിന്‍റെ കണ്ണു വെട്ടിച്ച് മയക്കുമരുന്നുമായി ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലശ്ശേരി എക്സൈസ് പിന്തുടർന്നോടിയാണ് പിടികൂടിയത്.

Related Articles

Back to top button