പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി.. മരുന്നുനൽകി അലസിപ്പിച്ചു.. പ്രതി പിടിയിൽ…

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുനല്‍കി അലസിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ.മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലന്‍കുന്നന്‍ മുഹമ്മദ് ഫാരിഷ്(29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്. വിവാഹിതനും നാലരവയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു.

ലൈംഗികവൈകൃതമുള്ള ഇയാള്‍ ആഡംബര ബൈക്കുകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കറങ്ങും. പെണ്‍കുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും വശീകരിച്ച് ബൈക്കില്‍കയറ്റി കൊണ്ടുപോവുകയും ചെയ്യും. വൈകാതെ അവരെ മലപ്പുറത്തും കോഴിക്കോട്ടുമുള്ള വാടകമുറികളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കും. ഇതിന്റെ പേരില്‍ പിന്നീട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സാമ്പത്തികത്തട്ടിപ്പ് നടത്തുകയാണ് പതിവ്.

അവിവാഹിതനാണെന്നുപറഞ്ഞാണ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയും ഒട്ടേറേ പെണ്‍കുട്ടികളെ പറ്റിച്ചിട്ടുള്ളതായി പോലീസ് പറയുന്നു.

Related Articles

Back to top button