വീട്ടിൽ പൊറോട്ട വാങ്ങാനെത്തുന്നവർക്ക് ഒപ്പം നൽകുന്നത്.. ഒടുവിൽ യുവാവിനെ പിടികൂടി പൊലീസ്…

വീട്ടിൽ പൊറോട്ട വാങ്ങാനെത്തുന്നവർക്ക് ഒപ്പം നൽകുന്നത് ലഹരി. യുവാവ് പിടിയിൽ. പൊറോട്ട കച്ചവടത്തിൻ്റെ മറവിലായിരുന്നു യുവാവ് എംഡിഎംഎ വിൽപന നടത്തി വന്നത്.കോഴിക്കോട് ഫ്രാൻസിസ് റോഡിൽ താമസിക്കുന്ന അഫാം ആണ് പിടിയിലായത്.

ഇയാളിൽ നിന്ന് 30 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഡാൻസാഫും ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ പൊറോട്ട വാങ്ങാൻ എത്തുന്നവർക്ക് ലഹരി നൽകുന്നതായിരുന്നു ഇയാളുടെ രീതി.

Related Articles

Back to top button