15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചു…പീഡനത്തിന് ശേഷം വിവിധ ജില്ലകളിൽ..

15കാരിയെ പ്രണയം നടിച്ച് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലക്കുളത്തൂർ സ്വദേശി അക്ഷയ് ആണ് പിടിയിലായത്. പ്രണയം നടിച്ച് വീട്ടിൽ വിളിച്ചുവരുത്തിയായിരുന്നു പീഡനം.

പീഡനത്തിന് ശേഷം വിവിധ ജില്ലകളിൽ മാറിമാറി ഒളിവിൽ താമസിച്ച പ്രതി കേരളത്തിന്‌ പുറത്തേക്ക് കടക്കാനുള്ള ശ്രമമായിരുന്നു. സൈബർ പൊലീസിന്റെ സഹായത്തോടെ എലത്തൂർ സിഐ രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിന്തുടർന്ന് പിടികൂടിയത്.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിൽ നിന്നാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button