കൊല്ലത്ത് സുഹൃത്തിൻ്റെ മകളെ പീഡിപ്പിച്ചു.. 25കാരൻ പിടിയിൽ…

കൊല്ലത്ത് സുഹൃത്തിൻ്റെ മകളായ 14കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ആൽത്തറമൂട് സ്വദേശി ശരത്താണ് പിടിയിലായത്. കൊല്ലം ഈസ്റ്റ് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. സുഹൃത്തുമായുള്ള ബന്ധം മുതലെടുത്ത് ശരത്ത് പലതവണ വീട്ടിൽ പോവുകയും അവിടെവച്ച് കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു.

കുട്ടി ക്ലാസിലിരിക്കുമ്പോൾ ചില അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് സംശയംതോന്നിയ അധ്യാപകർ കൗൺസിലിങ്ങിന് വിധേയമാക്കുകയും ഇതിൽ കുട്ടി പീഡനവിവരം പറയുകയുമായിരുന്നു. തുടർന്ന് സിഡബ്ല്യുസിയുടെ നിർദേശപ്രകാരം പോക്‌സോ വകുപ്പുൾപ്പെടെ ചുമത്തി പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

Related Articles

Back to top button