ഹൈക്കോടതിക്ക് മുന്നില്‍ തീ കൊളുത്തി മരിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റ്.. പൊലീസിന് സംശയം.. അറസ്റ്റിൽ…

ഹൈക്കോടതിക്കു മുന്നില്‍ വന്ന് ജീവനൊടുക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ 57കാരന്‍ ഇ പി ജയപ്രകാശ് ആണ് പിടിയിലായത്.എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈക്കോടതിക്കു മുന്നില്‍ തീ കൊളുത്തി മരിക്കുമെന്ന് ജയപ്രകാശ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
ഇക്കാര്യമറിഞ്ഞ് അന്വേഷിച്ചിറങ്ങിയ പൊലീസ് ഒരാള്‍ പ്രദേശത്ത് നിന്ന് പരുങ്ങുന്നത് കണ്ട് ചോദ്യം ചെയ്യുകയായിരുന്നു. പൊലീസിനെ കണ്ട് പരുങ്ങിയത് പോസ്റ്റിട്ട ആള്‍ തന്നെയാണെന്ന് വ്യക്തമായതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

