വിവാഹം കഴിക്കാനായി ഗോവയിലെത്തി, പിന്നാലെ തർക്കം.. 22കാരിയെ കഴുത്തറുത്ത് കൊന്നു.. ആൺസുഹൃത്ത് പിടിയിൽ….
22കാരിയെ കഴുത്തറുത്ത് കൊന്ന കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബംഗളൂരു സ്വദേശിയായ സഞ്ജയ് എന്ന 22 കാരനാണ് പിടിയിലായത്. വിവാഹം കഴിക്കാനായി ഗോവയിലെത്തിയ ശേഷം ഉണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് ദക്ഷിണ ഗോവയിലെ പ്രതാപ് നഗറിലെ ഒരു വനഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം. വസ്ത്രത്തിൽ നിന്ന് ലഭിച്ച ബസ് ടിക്കറ്റാണ് പോലീസിന് സൂചനകൾ നൽകിയത്. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് ബംഗളൂരു സ്വദേശി റോഷ്നി ആണെന്ന് തിരിച്ചറിഞ്ഞു.അഞ്ചുവർഷമായി സഞ്ജയ് എന്നയാളുമായി ഇവർ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചു ഇരുവരും ഗോവയിലേക്ക് വന്നു. പക്ഷേ അവിടെവച്ച് തർക്കങ്ങൾ ഉണ്ടായി. ദേഷ്യം വന്ന പ്രതി യുവതിയെ കഴുത്തറുത്തുകൊന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം കർണാടകയിലേക്ക് പ്രതി കടന്നു. ഹുബ്ബുള്ളിയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്