വീട്ടിലെത്തി പോലീസിന്റെ പരിശോധന.. കിടപ്പുമുറിയിലെ അലമാര തുറന്നപ്പോൾ കണ്ടെത്തിയത്.. അറസ്റ്റ്….

തൃശൂർ: കുന്നംകുളം കേച്ചേരിയിൽ വീട്ടിലെ കിടപ്പ് മുറിയിൽനിന്നും..കേച്ചേരി സ്വദേശി സുനിൽ ദത്തിന്റെ വീട്ടിലെ കിടപ്പു മുറിയിൽ നിന്ന് എട്ട് കിലോ കഞ്ചാവാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് എസ്‌ഐ ഫക്രുദീന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട്ടിലെത്തിയത്.പ്രതിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ അലമാരയിൽ നിന്ന് എട്ട് കിലോയോളം തൂക്കം വരുന്ന കഞ്ചാവാണ് പൊലീസ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കുന്നംകുളം മേഖലയിലെ വിവിധ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതി കച്ചവടം നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button