തിരക്കുള്ള സമയം.. ബസ് സ്റ്റാന്റിൽ യുവതിയുടെ പിന്നിലൂടെയെത്തി.. ഞൊടിയിടയിൽ..
ബസ് സ്റ്റാന്റില്‍ വച്ച് യുവതിയുടെ മാല പൊട്ടിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. കോഴിക്കോട് കക്കട്ട് സ്വദേശി ബാബു(69) ആണ് പിടിയിലായത്. കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റിൽ ഇന്നലെ രാത്രി 7.15 ഓടെയാണ് യാത്രക്കാരെ ഞെട്ടിച്ച സംഭവമുണ്ടായത്.
ബസ് സ്റ്റാന്റില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ പിന്നിലൂടെയെത്തിയ ബാബു, മാല പൊട്ടിച്ചെടുത്ത് ഓടാന്‍ ശ്രമിക്കുകയായിരുന്നു. നല്ല തിരക്കുള്ള സമയത്തായിരുന്നു മോഷണ ശ്രമം. എന്നാല്‍ യുവതി ബഹളം വെച്ചതിനെ തുടര്‍ന്നെത്തിയ യാത്രക്കാര്‍ പെട്ടെന്ന് ബാബുവിനെ തടഞ്ഞുവെച്ചു. പരിശോധനയിൽ മാലയും കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കുറ്റ്യാടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ വടകരയിലും സമാനമായ സംഭവമുണ്ടായിരുന്നു. ബസ്സില്‍ വെച്ച് മോഷണത്തിന് ശ്രമത്തില്‍ തമിഴ് സ്വദേശിയായ യുവതിയെ പോലീസ് പിടികൂടിയിരുന്നു. വയോധികയുടെ മൂന്ന് പവനില്‍ അധികം വരുന്ന സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തിലായിരുന്നു നടപടി.